KeralaLatest News

നാലുവര്‍ഷത്തിനകം 700 പദ്ധതികള്‍ ആരംഭിക്കാൻ സൗദി

റിയാദ്: അടുത്ത നാലുവര്‍ഷത്തിനകം സൗദി അറേബ്യയില്‍ പുതിയതായി 700 പദ്ധതികള്‍ കൂടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന സൗദി ബില്‍ഡ് എക്സിബിഷനിൻ ആയ ‘സൗദി ബില്‍ഡ് 2018’ ൽ ഒക്ടോബർ 25 വരെ റിയാദ് ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററിൽ വെച്ച് പുതിയ പദ്ധതികള്‍ അവതരിപ്പിക്കും പുതിയ പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കും.

പ്രദര്‍ശനം. നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാര്‍, അന്താരാഷ്ട്ര കമ്പനികളുമായുളള കരാര്‍ എന്നിവക്കും അവസരം ഉണ്ടാകുമെന്ന് എക്സിബിഷന്‍ സെന്റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് സുലൈമാന്‍ ആല്‍ശൈഖ് പറഞ്ഞു. 32 രാജ്യങ്ങളില്‍ നിന്ന് 512 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുക.

സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030-ന്റെ മുഖ്യ ലക്ഷ്യം പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്നതാണ്. സൗദി ബില്‍ഡ് പ്രദര്‍ശനം ഇതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിട നിര്‍മാണം, നിര്‍മാണോപകരണങ്ങളുടെ പ്രദര്‍ശനം, ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തും. പ്രദര്‍ശനത്തോടനുബന്ധിച്ച് ‘സൗദി മാര്‍ബിള്‍ 2018’ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഹെവി എക്യുപ്മെന്റ്സ് പ്രദര്‍ശനം എന്നിവ നടക്കുമെന്നും മുഹമ്മദ് സുലൈമാന്‍ ആല്‍ശൈഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button