കുവൈറ്റ്: കുവൈറ്റിൽ പൊതുമേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണം 10% മാത്രമായി നിജപ്പെടുത്തുമെന്ന് സൂചന. പാർലമെന്റിന്റെ റീപ്ലെയ്സ്മെന്റ് ആൻഡ് എംപ്ലോയ്മെൻറ് കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ടിൽ ഈ നിർദേശം അടങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. പൊതുമേഖലയിൽ 94,000 വിദേശികൾ ജോലിചെയ്യുന്നുവെന്നാണ് കണക്ക്. അത്രയും വിദേശികൾ പൊതുമേഖലയിൽ ആവശ്യമില്ലെന്നാണ് കണക്കാക്കുന്നതെന്ന് കമ്മിറ്റി അംഗം സാലെ അൽ അഷൂർ എംപി വ്യക്തമാക്കി.
ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, അധ്യാപകർ എന്നീ മേഖലകളിൽ മാത്രമേ വിദേശ ജീവനക്കാരെ ആവശ്യമുള്ളു. ചുരുങ്ങിയത് പൊതുമേഖലയിലെ വിദേശികളിൽ 35000 പേരെയെങ്കിലും ഒഴിവാക്കുന്നത് പ്രയാസ രഹിതമാണെന്നും ഒഴിവാക്കപ്പെടുന്ന തസ്തികകളിൽ പകുതിയിലെങ്കിലും സ്വദേശികൾക്ക് അവസരം നൽകാൻ സാധിക്കുമെന്നും സാലെ അൽ അഷൂർ എംപി പറയുകയുണ്ടായി.
Post Your Comments