KeralaLatest NewsIndia

അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പൊലീസ് അടിച്ചു തകർത്തു,  പോലീസ് അക്രമത്തിന്റെ കൂടുതൽ തെളിവുകൾ ( വീഡിയോ)

അതേസമയം അക്രമത്തിന്റെ പിന്നില്‍, ആര്‍എസ്‌എസ് ഗൂഢാലോചനയാണെന്ന് സര്‍ക്കാരും ആരോപിക്കുന്നു.

പത്തനംതിട്ട: ഇന്നലെ നിലയ്ക്കൽ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായിരുന്നു. പോലീസ് ലാത്തിച്ചാർജ് കല്ലേറ്, വാഹനങ്ങൾ തകർക്കൽ ആകെ സംഘർഷാവസ്ഥ. സമാധാനപരമായി ഇരുന്ന നാമജപക്കാർക്കിടയിൽ നിന്ന് ഒരു കല്ല് പോലീസിന്റെ അടുത്തേക്ക് വന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയുന്നത്. നിലയ്ക്കലിലും പമ്ബയിലുമുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ പ്രവര്‍ത്തകരല്ലെന്ന ബിജെപിയും സംഘപരിവാറും ഉറപ്പിച്ചു പറയുന്നു. അതേസമയം അക്രമത്തിന്റെ പിന്നില്‍, ആര്‍എസ്‌എസ് ഗൂഢാലോചനയാണെന്ന് സര്‍ക്കാരും ആരോപിക്കുന്നു.

പൊലീസും സര്‍ക്കാരും ദേവസ്വം മന്ത്രിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. റിവ്യൂ ഹര്‍ജി നല്‍കും മുമ്പ് യുവതീപ്രവേശം സാധ്യമാക്കുകയാണ് ഉദ്ദേശമെന്നും ബിജെപി നേതാക്കളും ഭക്തരും ആരോപിക്കുന്നു. അക്രമികളെ നേരിടാന്‍ പോകുന്ന പൊലീസുകാര്‍ ബൈക്കുകള്‍ അടിച്ചു പൊട്ടിക്കുകയും ഹെൽമെറ്റ് മോഷ്ടിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങ ൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

അയ്യപ്പഭക്തരെ അടിച്ചോടിക്കുക എന്ന പ്രാകൃതമായ നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി രണ്ടുമണി മുതല്‍ ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കുന്നത്. സാധാരണയായി പമ്പയില്‍ നടക്കുന്ന അവലോകന യോഗം സന്നിധാനത്തേക്ക് മാറ്റി പ്രകോപനം സൃഷ്ടിക്കാനാണ് മന്ത്രി ശ്രമിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല പൂങ്കാവനത്തിന്റെ പരിശുദ്ധി തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണത്തിനു നേര്‍ക്ക് കണ്ണടയ്ക്കുകയും പകരം ശബരിമലയിലെ വിശ്വാസികള്‍ക്കു നേരെ അതിക്രമം നടത്തുകയുമാണ് പൊലീസ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസ് ശ്രദ്ധയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അതിക്രമമുണ്ടാവില്ലായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, അക്രമം കാണിച്ചിട്ട് അത് അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് അക്രമത്തിന് നേതൃത്വം നല്‍കുന്ന ആര്‍എസ്‌എസ് നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആര്‍എസ്‌എസ് ഇത് നടപ്പാക്കുന്നത്. പുണ്യഭൂമിയിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ ബിജെപി തയ്യാറാകണം. പുനഃപരിശോധനാ ഹര്‍ജിക്കുള്ള നിയമോപദേശം ദേവസ്വം ബോര്‍ഡ് തേടുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button