Latest NewsInternational

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം; പാ​ക്കി​സ്ഥാ​ൻ 49 സ​ർ​ക്കാ​ർ വ​ണ്ടി​കൾ ലേലം ചെയ്തു

ഇ​സ്‍​ലമാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ 49 സ​ർ​ക്കാ​ർ വ​ണ്ടി​കൾ ലേലം ചെയ്തു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാണ് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തത്.

ബു​ള്ള​റ്റ്പ്രൂ​ഫ് കാ​റു​ക​ള​ട​ക്കം 49 സ​ർ​ക്കാ​ർ വ​ണ്ടി​ക​ളാ​ണ് ലേ​ലം ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ലേ​ല​ത്തി​നു​ വ​ച്ച​ത്. ഒ​രു മാ​സം മു​മ്പ് 61 വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ന്‍റെ ചെ​ല​വു​ചു​രു​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​നു​ ശേ​ഷ​മു​ള്ള ആ​ദ്യ​പ്ര​സം​ഗ​ത്തി​ൽ സ​ർ​ക്കാ​ർ ചെ​ല​വു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​ധി​ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ലേ​ലം​ചെ​യ്യു​മെ​ന്ന് ഇ​മ്രാ​ൻ​ഖാ​ൻ പ​റ​ഞ്ഞി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ൽ സ​ർ​ക്കാ​രി​ന്‍റെ ക​ട​ബാ​ധ്യ​ത ആ​ഭ്യ​ന്ത​രോ​ത്പാ​ദ​ന​ത്തി​ന്‍റെ 87 ശ​ത​മാ​ന​മാ​യി (30 ല​ക്ഷം കോ​ടി പാ​ക്കി​സ്ഥാ​ൻ രൂ​പ) ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ഞ്ചു​വ​ർ​ഷം​മു​മ്പ് പാ​ക്കി​സ്ഥാ​ന്‍റെ ക​ട​ബാ​ധ്യ​ത 16 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button