ഇസ്ലമാബാദ്: പാക്കിസ്ഥാൻ 49 സർക്കാർ വണ്ടികൾ ലേലം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ വാഹനങ്ങൾ ലേലം ചെയ്തത്.
ബുള്ളറ്റ്പ്രൂഫ് കാറുകളടക്കം 49 സർക്കാർ വണ്ടികളാണ് ലേലം ചെയ്തത്. പ്രധാനമന്ത്രിയുടെ വസതിയിലുണ്ടായിരുന്ന വാഹനങ്ങളാണ് ലേലത്തിനു വച്ചത്. ഒരു മാസം മുമ്പ് 61 വാഹനങ്ങൾ ലേലം ചെയ്തിരുന്നു. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ചെലവുചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് നടപടി.
പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ആദ്യപ്രസംഗത്തിൽ സർക്കാർ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ അധികമുള്ള വാഹനങ്ങൾ ലേലംചെയ്യുമെന്ന് ഇമ്രാൻഖാൻ പറഞ്ഞിരുന്നു.
കടുത്ത സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്ന പാക്കിസ്ഥാനിൽ സർക്കാരിന്റെ കടബാധ്യത ആഭ്യന്തരോത്പാദനത്തിന്റെ 87 ശതമാനമായി (30 ലക്ഷം കോടി പാക്കിസ്ഥാൻ രൂപ) ഉയർന്നിട്ടുണ്ട്. അഞ്ചുവർഷംമുമ്പ് പാക്കിസ്ഥാന്റെ കടബാധ്യത 16 ലക്ഷം കോടി രൂപയായിരുന്നു.
Post Your Comments