KeralaLatest News

ദേശീയതലത്തില്‍ വൈദ്യുതി നിരക്ക് ഏകീകരിക്കാന്‍ കേന്ദ്ര നിയമം

നിലവില്‍ ബോര്‍ഡ് സര്‍ചാര്‍ജും ലൈന്‍ വാടകയും വാങ്ങുന്നുണ്ട്

തിരുവനന്തപുരം: ദേശീയതലത്തില്‍ വൈദ്യുത നിരക്ക് അകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം. പുതുതായി രൂപീകരിക്കുന്ന സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിട്ടിയാണ് നിരക്ക് നിര്‍ണയിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതിനിയമത്തിലെ പുതിയ വ്യവസ്ഥകളാണിവ. അതേസമയം വൈദ്യുതിക്കായി അപേക്ഷിച്ച് ഏഴ് ദിവസത്തിനകം കണക്ഷന്‍ നല്‍കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും അപേക്ഷകന് 1,000 രൂപ വീതം വൈദ്യുതി ബോര്‍ഡ് പിഴ നല്‍കണം. പവര്‍ കട്ടിന് കാരണം പറഞ്ഞില്ലെങ്കിലും ബോര്‍ഡ് ഫൈന്‍ കൊടുക്കണം. വൈദ്യുതി ബോര്‍ഡുകള്‍ക്ക് തോന്നുംപോലെ നിരക്ക് കൂട്ടാനും കഴിയില്ല എന്നും പുതിയ വ്യവസ്തയില്‍ പറയുന്നു.

കുറഞ്ഞ നിരക്കില്‍ പുറത്തനിന്ന് വൈദ്യുതി വാങ്ങാന്‍ അനുവദിക്കുന്ന നിയമത്തില്‍ ഇതിന് സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് വൈദ്യുതി ബോര്‍ഡിനെ വിലക്കുന്നുണ്ട്. നിലവില്‍ ബോര്‍ഡ് സര്‍ചാര്‍ജും ലൈന്‍ വാടകയും വാങ്ങുന്നുണ്ട്. അതേസമയം പ്രവര്‍ത്തന നഷ്ടം നികത്താന്‍ നിരക്ക് കൂട്ടാനാവില്ല. വൈദ്യുതി ബോര്‍ഡുകളുടെ നഷ്ടത്തിന്റെ 15 ശതമാനം 2019ലും പിന്നീട് 2022 വരെ 10 ശതമാനവും നിരക്ക് വര്‍ദ്ധിപ്പിച്ച് കണ്ടെത്താം. പിന്നീട് ഇത് പൂര്‍ണമായും അവസാനിപ്പിക്കണം.

ക്രോസ് സബ്‌സിഡി നിരക്ക് സമ്പ്രദായം മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍ത്തലാക്കുക, പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നവരില്‍ നിന്ന് സര്‍ചാര്‍ജ് വാങ്ങാതിരിക്കുക, ദേശീയ തലത്തില്‍ ഏകീകൃത വൈദ്യുതി നിരക്ക് കൊണ്ടു വരിക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍

പുതിയ വൈദ്യുതിനിയമത്തിലെ പലനിര്‍ദ്ദേശങ്ങളും ഫെഡറല്‍ സംവിധാനത്തിനെതിരാണ്. മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രതിഷേധിക്കും. പിന്തുണ തേടി എല്ലാവര്‍ക്കും കത്തയച്ചിട്ടുണ്ട്  സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു.

ക്രോസ് സബ്‌സിഡി ഇല്ലാതാക്കുന്നത് ജനദ്രോഹമാണെന്നും, വൈദ്യുതി തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ വ്യവസായ തര്‍ക്കനിയമം ബാധകമാവില്ലെന്ന വ്യവസ്ഥ അന്യായമാണെന്നു കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.എസ്. പ്രശാന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button