
ന്യൂഡല്‍ഹി: നക്സലുകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയയാള്‍ ബിഹാറില്‍ അറസ്റ്റില്‍. അറാ ജില്ലയിലെ ധമാര്‍ സ്വദേശി സഞ്ജയ് സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച 407 അനധികൃത തിരകളുമായി രാംകൃഷ്ണ സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് സഞ്ജയ് സിംഗിനെ സംബന്ധിച്ചു പോലീസിനു വിവരം ലഭിക്കുന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി മേഖലയിലാണ് ഇയാള്‍ ആയുധം എത്തിച്ചു നല്‍കിയിരുന്നതെന്നാണു പോലീസ് പറയുന്നത്.
Post Your Comments