Latest NewsIndia

മുംബൈ മോഡലിനെ കൊലപ്പെടുത്തിയത് ലെെംഗികബന്ധം നിഷേധിച്ചതിനാല്‍

എതിര് പറ‍ഞ്ഞ മാനസിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

മുംബെെ മോഡലായ മാനസി കൊല്ലപ്പെട്ടത് ലെെംഗിക ബന്ധം നിഷേധിച്ചതിനാലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍റെര്‍നെറ്റ് വഴി പരിചയത്തിലായ 19 കാരന്‍ മാനസിയുടെ ഫ്ലാറ്റില്‍ എത്തുകയും തുടര്‍ന്ന് സെക്സിന് നിര്‍ബന്ധിക്കുകയായിരുന്നു. എതിര് പറ‍ഞ്ഞ മാനസിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിനിയായ മാനസി ദീക്ഷിദും മുസമില്‍ സയിദും ഇന്‍റര്‍നെറ്റ് വ‍ഴിയാണ് അടുക്കുന്നത്.

കൊലപാതകത്തിന് കാരണം പെട്ടെന്നുണ്ടായ പ്രകോപനമാണെന്നും ഇതിലൂടെ ഉണ്ടായ വെെരാഗ്യമാണ് കൊലയിലേക്ക് കടക്കുന്നതിലേക്ക് പ്രതിയെ പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മോഡല്‍ കൊല്ലപ്പെട്ടത്. കൃത്യം ചെയ്തതിന് ശേഷെ സ്യൂട്ട് കേസിലാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം പ്രതി കടക്കുകയായിരുന്നു. പ്രദേശത്തെ സിസി ടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button