മുംബൈ: സുഹൃത്തിന്റെ മരണത്തിന് കാരണമായ സുഹൃത്തിന്റെ മുന്‍ കാമുകിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ലത്തൂരിലാണു സംഭവം. അപൂര്‍വ യാദവ് എന്ന പെണ്‍കുട്ടിയാണ് കഴുത്തറത്തു കൊല്ലപ്പെട്ടത്. കേസില്‍ അമര്‍ ഷിന്‍ഡെ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവസമയം യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിരുന്നു. തന്റെ സുഹൃത്ത് സാര്‍ഥക്കിന്റെ മരണത്തിനു പ്രതികാരമായാണ് അപൂര്‍വയെ കൊലപ്പെടുത്തിയതെന്ന് അമര്‍ പോലീസിനു മൊഴി നല്കി. കര്‍ണാടക മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ. അപൂര്‍വ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ ലത്തൂര്‍ സ്വദേശിയായ സാര്‍ഥക് ജീവനൊടുക്കിയിരുന്നു. സാര്‍ഥകിന്റെ മരണത്തില്‍ അപൂര്‍വയ്ക്കും പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ കാമുകനുമെതിരേ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. അപൂര്‍വ കേസില്‍ ജാമ്യത്തിലാണ്.
Post Your Comments