Latest NewsIndia

സുഹൃത്ത് ജീവനൊടുക്കി ; മരണത്തിന് കാരണമായ സു​ഹൃ​ത്തി​ന്‍റെ മു​ന്‍ കാ​മു​കി​യെ യുവാവ് ക​ഴു​ത്ത​റ​ത്തു കൊന്നു

യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ര​വ​ധി ത​വ​ണ കു​ത്തേ​റ്റി​രു​ന്നു

മും​ബൈ: സു​ഹൃ​ത്തി​ന്‍റെ മരണത്തിന് കാരണമായ സു​ഹൃ​ത്തി​ന്‍റെ മു​ന്‍ കാ​മു​കി​യെ യുവാവ് കുത്തിക്കൊന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ല​ത്തൂ​രി​ലാ​ണു സം​ഭ​വം. അ​പൂ​ര്‍​വ യാ​ദ​വ് എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ക​ഴു​ത്ത​റ​ത്തു കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ അ​മ​ര്‍ ഷി​ന്‍​ഡെ എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സംഭവസമയം യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ര​വ​ധി ത​വ​ണ കു​ത്തേ​റ്റി​രു​ന്നു. ത​ന്‍റെ സു​ഹൃ​ത്ത് സാ​ര്‍​ഥ​ക്കി​ന്‍റെ മ​ര​ണ​ത്തി​നു പ്ര​തി​കാ​ര​മാ​യാ​ണ് അ​പൂ​ര്‍​വ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​മ​ര്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. ക​ര്‍​ണാ​ട​ക മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു അ​പൂ​ര്‍​വ. അ​പൂ​ര്‍​വ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ല​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ സാ​ര്‍​ഥ​ക് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. സാ​ര്‍​ഥ​കി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​പൂ​ര്‍​വ​യ്ക്കും പെ​ണ്‍​കു​ട്ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ കാ​മു​ക​നു​മെ​തി​രേ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​പൂ​ര്‍​വ കേ​സി​ല്‍ ജാ​മ്യ​ത്തി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button