
കഴിഞ്ഞ അഞ്ച് ദിവസമായി സൗദിയിലെ ദമാമിൽ വച്ച് കാണാതായ മലയാളി യുവാവിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമായില്ല. മലപ്പുറം നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണു എന്ന കുട്ടനെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ദമ്മാം എയര്‍പോട്ട് പരിസരത്ത് വെച്ച് കാണാതായത്.
ഏകദേശം രണ്ട് വര്‍ഷമായി സൗദിയിലുള്ള ജിഷ്ണു ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയില്‍ ദമ്മാമിലെ അല്‍ഹസ്സയിലെത്തിയത്. ഹൗസ് ഡ്രൈവറായ ജിഷ്ണു സ്‌പോണ്‍സറുടെ പേരിലുള്ള വാഹനം ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്.
നാട്ടില്‍ പോകുന്ന സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോയ ജിഷ്ണുവിനെയും വാഹനത്തെയും പിന്നെ ആരും കണ്ടിട്ടില്ല. സ്‌പോണ്‍സറുമായി ചേര്‍ന്ന് അന്വേഷണങ്ങൾ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതോടെ അഞ്ച് ദിനമായിട്ടും ഈ യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments