ശബരിമല: ന്യൂയോര്‍ക്ക് ടൈംസിന്റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറായ സുഹാസിനി രാജ് മല കയറുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിൽ അവര്‍ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുകയായിരുന്നു.
എന്നാൽ മരക്കൂട്ടത് ഇവർക്കെതിരെ ഭക്തർ പ്രതിഷേധിച്ചതോടെ ഇവർ തിരികെ മലയിറങ്ങുകയായിരുന്നു. ഇവര്‍ ദര്‍ശനത്തിനെത്തിയതല്ല. മറിച്ച് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതാണ്. വിദേശിയായ ഒരു സഹപ്രവര്‍ത്തകനും ഇവര്‍ക്കൊപ്പമുണ്ട്. തനിക്ക് ജോലി ചെയ്യാന്‍ സംരക്ഷണം നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments