പത്തനംതിട്ട: നടതുറന്ന് രണ്ടാം ദിവസവും ശബരിമലയില്‍ പ്രതിഷേധം ശക്തം. കാനന പാതയിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധവുമായി അയ്യപ്പഭക്ത സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇന്നലെ മുതല്‍ അക്രമങ്ങളും
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലില്‍ മിക്ക ജില്ലകളിലുെ പൂര്‍ണമാണ്. എന്നാല്‍ ഹര്‍ത്താലില്‍ വ്യാപകമായ തോതില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. രാവിലെ നിരത്തിലിറങ്ങാന്‍ ശ്രമിച്ച ബസുകളാണ് അക്രമത്തിനിരയായത്.
അതേസമയം പ്രതിഷേധത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ എന്തിനാണ് നശിപ്പിക്കുന്നതെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ ചോദ്യം. ഇന്നത്തെ ഹര്‍ത്താലില്‍ ഇതുവരെ 32 കെ എസ് ആര്‍ ടി സി ബസുകളാണ് തകര്‍ക്കപ്പെട്ടതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം നല്‍കുന്നയിടത്ത് മാത്രമേ ഇനി ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments