ശബരിമല: ആചാരവും അനുഷ്ഠാനവും വേണ്ടെന്നു പറഞ്ഞാല്‍ അയ്യപ്പ സന്നിധിയില്‍ ഇനി ശുദ്ധിക്രിയയുടെ ആവശ്യമുണ്ടോയെന്ന് തന്ത്രി കണ്ഠര് രാജീവര്. അശുദ്ധിയായി കരുതിയതെല്ലാം ഇപ്പോള്‍ ശുദ്ധിയായിട്ടാണു പറയുന്നത്. യുവതികള്‍ എത്തിയാല്‍ ഉണ്ടാകാവുന്ന അശുദ്ധി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിളിച്ച യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കണ്ഠര് രാജീവര് പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ആചാരവും അനുഷ്ഠാനവുമാണ് പ്രധാനം. ശബരിമലയെ മറ്റുക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നതും ഈ ആചാര അനുഷ്ഠാനങ്ങളാണ്. അതു സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും തന്ത്രി പറഞ്ഞു. യുവതി പ്രവേശനം ഉണ്ടായാൽ മാളികപ്പുറം അമ്പലത്തിന്റെ പ്രസക്തി എന്താവുമെന്നാണ് ഓരോ ഭക്ത ജനങ്ങളും ഉറ്റുനോക്കുന്നത്.
Post Your Comments