നാല്‍പ്പതോളം സിനിമകളില്‍ നായകനായി വേഷമിട്ട ജഗദീഷ് മലയാള സിനിമയിലെ കൊമേഡിയന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്, നെടുമുടി വേണുവിനെയും, ജഗതി ശ്രീകുമാറിനെയുമൊക്കെ പോലെ ‘ക്യാരക്ടര്‍ ആക്ടര്‍’ എന്ന നിലയില്‍ അറിയപ്പെടാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നു വ്യക്തമാക്കുകയാണ് താരം. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ലീല’ എന്ന ചിത്രത്തില്‍ ജഗദീഷിന്റെ വളരെ വ്യത്യസ്തമായ ഒരു മുഖമാണ് പ്രേക്ഷകര്‍ ദര്‍ശിച്ചത്!!.
നായകനെന്ന നിലയില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും എന്ത് കൊണ്ട്?, പിന്നീടു മലയാള സിനിമയില്‍ നായകനായി തുടരാന്‍ കഴിഞ്ഞില്ല എന്നതിനെക്കുറിച്ചും ജഗദീഷ് പങ്കുവെയ്ക്കുന്നു.
“ഞാന്‍ ഒരിക്കലും എന്നെ മലയാള സിനിമയുടെ നായകനായി കണ്ടിരുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഞാന്‍ ഹീറോയാകുന്നത്. ഞാന്‍ നായകാനായ ആദ്യ സിനിമ ‘മിമിക്സ് പരേഡ്’ വിജയിച്ചത് കൊണ്ടാണ് ഞാന്‍ വീണ്ടും നായകനായത്. എന്നെ ഹീറോയെന്ന നിലയില്‍ പ്രേക്ഷകര്‍ കണ്ടിട്ടുമില്ല. അത് തന്നെയാകാം നാല്‍പ്പതോളം സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടും ഞാന്‍ വീണ്ടും കോമഡി റോളിലേക്ക് ട്രാക്ക് മാറിയത്. നാല്‍പ്പതോളം സിനിമകളില്‍ നായകനായത് പ്രേക്ഷകര്‍ തന്ന ബോണസ് ആയിട്ടാണ് ഞാന്‍ കാണുന്നത്, അല്ലാതെ അതില്‍ കൂടുതല്‍ സിനിമകളില്‍ എനിക്ക് നായകനാകാമായിരുന്നു, അത്രയും ടാലന്റ് എനിക്കുണ്ടെന്നും ഇവിടുത്തെ ക്ലിക്കുകള്‍ എന്നെ ഒഴിവാക്കി എന്നൊക്കെ പറയുന്നതും വെറും കള്ളത്തരമായിരിക്കും”. മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ജഗദീഷിന്റെ പ്രതികരണം.
Post Your Comments