ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ മുന്നില്‍ വെച്ച് തോക്ക് എടുത്ത് യുവതിയെ ഭീഷണിപ്പെടുത്തിയ എംപിയുടെ മകൻ കോടതിയിൽ കീഴടങ്ങി. മുൻ എംപിയായ ബിഎസ്പി നേതാവ് രാകേഷ് പാണ്ഡെയുടെ മകൻ ആശിഷ് പാണ്ഡെയാണ് വാക്കുതർക്കത്തിനിടയിൽ ഒന്നും രണ്ടും പറഞ്ഞ് യുവതിക്കു നേരെ തോക്കു ചൂണ്ടിയത്. സംഭവത്തിൽ ആശിഷിനെതിരെ ജാമ്യമില്ലാ വാറന്റ് ഇറക്കിയിരുന്നു
https://youtu.be/sZoz2uOqW78
ഞായറാഴ്ച പുലർച്ചെ ആർകെ പുരത്തെ ഹോട്ടൽ ഹയാത്ത് റീജൻസിയിലാണു സംഭവം . ആശിഷ് തോക്കു ചൂണ്ടി യുവതിയോടു കയർക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസെടുക്കാൻ നിർബന്ധിതരായത്. നിശാ പാർട്ടിക്കുശേഷം പുറത്തിറങ്ങിയതാണ് ഇവരും . ആശിഷിന്റെ കൂടെയുള്ള പെണ്‍സുഹൃത്തും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും യുവതിക്ക് നേരെ കയര്‍ക്കുന്നത് വീഡിയോയിലുണ്ട് .
സംഭവത്തെ കുറിച്ച് ബിഎസ്പി പ്രതികരിച്ചിട്ടില്ല.
Post Your Comments