KeralaLatest News

ശബരിമല: കലാപം ലക്ഷ്യമിട്ട പ്രതിഷേധമെന്ന് ദേവസ്വം മന്ത്രി

സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്ന ഗൂഢലക്ഷ്യം സര്‍ക്കാരിനില്ല

തിരുവനന്തപുരം: ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട്  ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ശബ്ദ സന്ദേശം മന്ത്രി പുറത്തു വിട്ടത്. ഇരുമുടിക്കെട്ടില്ലാതെ മലചവിട്ടിയാല്‍ പിടിയിലാകുമെന്നും അതിനാല്‍ നിലയ്ക്കലില്‍ എത്തുന്നവര്‍ ഇവ കൊണ്ടുവരണമെന്നും സന്ദേശത്തില്‍ പറയുന്നു.

കൂടാതെ കറുത്ത വസ്ത്രം അണിയണമെന്നും മാല ധരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഇവ കൈവശമില്ലാതെ വരുന്നവര്‍ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അതിനായി ബന്ധപ്പെടേണ്ട് നമ്പറും സന്ദേശത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്ന ഗൂഢലക്ഷ്യം സര്‍ക്കാരിനില്ല. മന്ത്രി പറഞ്ഞു. ശ്രീധരന്‍പിള്ള വ്യാജപ്രചരണം നടത്തുകയാണ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആര്‍എസ്എസ് ആണെന്ന് എന്തുകൊണ്ട് ബിജെപി മറച്ചുവെക്കുന്നുവെന്ന് മന്ത്രി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button