ന്യൂഡൽഹി•ഡൽഹിയിലെ മുണ്ഡകയില്‍നിന്നും അഴുകിയ നിലയിൽ പെൺകുട്ടിയുടെ പകുതി ശരീരം വനത്തിനു പുറത്തതായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അരയുടെ താഴേക്കുള്ള ശരീരഭാഗങ്ങളും ഒരു തലയോട്ടിയും മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. അരയ്ക്കു മുകളിലോട്ടുള്ള ശരീര ഭാഗങ്ങൾ ഇല്ലാത്തതിനാൽ തന്നെ ശരീരം ആരുടെതെന്ന് കണ്ടുപിടിക്കുന്നത് ദുഷ്കരമായി തീരുമെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബർ 14 നാണു ശരീരം കണ്ടെത്തിയത്. ഏകദേശം 15 മുതൽ 20 ദിവസങ്ങൾക്ക് മുൻപ് വരെ ശരീരം കാറ്റിൽ ഉപേഷിക്കപ്പെട്ടതാകാമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഒരുപക്ഷെ അരയ്ക്ക് മുകളിലോട്ടുള്ള ഭാഗങ്ങൾ മൃഗങ്ങൾ ഭക്ഷിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു.
കൊല്ലപ്പെട്ട കുട്ടി ആരെന്നറിയാനായി ഡൽഹിയിൽ കാണാതായ പെൺകുട്ടികളുടെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments