Latest NewsUAE

നവകേരള നിർമിതിയിൽ പ്രവാസികൾ സജീവ പങ്കാളിത്തം വഹിക്കണമെന്ന് മുഖ്യമന്ത്രി

അബുദാബി: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികൾ നവകേരള നിർമിതിയിലും സജീവ പങ്കാളിത്തം വഹിക്കണമെന്ന് ആഹ്വാനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി ദുസ്ത് താനിയിൽ നടന്ന ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരലക്ഷം കോടിയിലേറെ രൂപയുണ്ടെങ്കിലേ പുതിയ കേരളം പടുത്തുയർത്താനാകൂ. പഴയ കേരളം പുനഃസൃഷ്ടിക്കാനല്ല, നവകേരള നിർമിക്കാനാണ് പദ്ധതി. പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാനായി അവരവർക്ക് സാധ്യമാകുന്ന പദ്ധതികൾ ഏറ്റെടുക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ഏഴിന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻററിലെ (ഐഎസ്‌സി) പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് 2 മുതൽ 4 വരെ ദുബായ് എയർപോർട്ട് ലെ മെറിഡിയനിൽ ഇന്ത്യൻ ബിസിനസ് പ്രഫഷണൽ കൗൺസിൽ (ഐബിപിസി) സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിലും മുഖ്യമന്ത്രി സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button