
ലോസ് ആഞ്ചലസ്: മുത്തശ്ശന്റെ ചിതാഭസ്മംകൊണ്ട് ബിസ്ക്കറ്റ് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കി കൗമാരക്കാരി. ലോസ് ആഞ്ചലസിലെ പ്രാദേശിക മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ ഉണ്ടാക്കിയ ബിസ്ക്കറ്റ് പെണ്‍കുട്ടി തന്റെ ഒമ്ബത് സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി
സാക്രമെന്റോയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സംഭവം അറിയാതെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ബിസ്ക്കറ്റ് വാങ്ങി കഴിച്ചു. ഇതില്‍ ഒരു പ്രത്യേക ചേരുവ ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ബിസ്ക്കറ്റ് നല്‍കിയത്. ആന്‍ഡി നോക്സ് എന്ന വിദ്യാര്‍ത്ഥിയാണ് ഈ കാര്യം ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്. താന്‍ ക്ലാസ്സിലേക്ക് നടക്കുന്ന വഴിക്ക്, ഈ പെണ്‍കുട്ടി, താന്‍ ഒരു പ്രത്യേക ചേരുവ ഉപയോഗിച്ച് പാകം ചെയ്ത ബിസ്ക്കറ്റാണ് എന്ന് പറഞ്ഞു, ബിസ്ക്കറ്റ് നല്‍കി. എന്തെങ്കിലും പ്രത്യേക ചെടിയോ, അല്ലെങ്കില്‍ ചേരുവയോ ആകും എന്ന് താന്‍ കരുതി എന്ന് നോക്സ് പറഞ്ഞു.
ആ ചോദ്യം പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ അവര്‍, “അല്ല, ഇത് എന്റെ മുത്തശ്ശന്റെ ചിതാഭസ്മം ഉപയോഗിച്ച് ഉണ്ടാക്കിയതാണ്,” എന്ന് പറഞ്ഞു. ഒക്ടോബര്‍ 4-ന് നടന്ന ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പേരില്‍ നടപടികളോ അറസ്റ്റോ ഒന്നും ഉണ്ടായിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments