ദില്ലി: യുവാവ് തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് 16 കാരിയുടെ വെളിപ്പെടുത്തൽ. സുഹൃത്ത് വഴി പരിചയപ്പെട്ട ആള്‍ ഗുരുഗ്രമിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നോര്‍ത്ത് ദില്ലി സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
ഒരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി അങ്കിത് എന്ന യുവാവിനെ പരിചയപ്പെട്ടത്. ഒക്ടോബര്‍ എട്ടിന് ഗുരുഗ്രാമിലുളള ഹോട്ടലിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയ അങ്കിത് പലതവണ അവിടെ വച്ച് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് അങ്കിത് തന്നെ പീഡിപ്പിച്ചത്. ആരോടെങ്കിലും ഇതേപറ്റി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ആ ദിവസത്തിന് ശേഷം അങ്കിതിന്‍റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും ഇയാളുടെ കൂടുതല്‍ വിവരങ്ങളൊന്നും തനിയ്ക്ക് അറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
Post Your Comments