ആലപ്പുഴ•വിശ്വാസത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും ശബരിമലയുടെ പേരില്‍ പ്രത്യക്ഷ സമരങ്ങള്‍ക്കില്ലെന്നും എസ്.എന്‍.ഡി.പി യോഗം.
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗം കൗണ്‍സിലും എടുത്ത തീരുമാനത്തിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഭക്‌തര്‍ക്കൊപ്പമാണ്. എന്നാല്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്ന കേരളത്തെ വിശ്വാസത്തിന്റെ പേരില്‍ കലാപഭൂമിയാക്കില്ലെന്നും യോഗം പ്രസ്‌താവനയില്‍ പറഞ്ഞു.
Post Your Comments