അബുദാബി: നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്ന ബി ജെ പി യും ആർ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമം ആണ് ചില ശക്തികൾ നടത്തുന്നത്. അയ്യപ്പ ദർശനത്തിനു വരുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നൽകും.
ഭക്തജനങ്ങളെ തടഞ്ഞും, ഭക്തജനങ്ങളെ അക്രമിക്കുന്നത് തടയുന്ന പൊലീസുകാരെ ആക്രമിച്ചും നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ പൊതു സമൂഹം അംഗീകരിക്കില്ല. പത്തോ ഇരുപതോ ആളുകൾ വാർത്ത ക്യാമറകൾക്കു മുന്നിൽ വന്നു പറയുന്ന കാര്യങ്ങൾ അല്ല സർക്കാർ സ്വീകരിക്കുന്ന യഥാർത്ഥ നിലപാടുകൾ ആണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments