KeralaLatest News

വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം: പ്രതിക്ക് ശിക്ഷ വിധിച്ചു

തൃശൂര്‍•വിവാഹവാഗ്ദാനം നല്‍കി 16 വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗം ചെയ്ത പ്രതി എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശി അനീഷിനെ 13 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പോസ്‌കോ കോടതി സെഷന്‍സ് ജഡ്ജി സി.സൗന്ദരേഷ് ശിക്ഷിച്ചു.

അമ്മൂമ്മയുടെ ചികിത്സയ്ക്കായ് എറണാകുളത്തെത്തിയ ചെണ്‍കുട്ടിയെ പരിജയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിക്കുകയായിരുന്നു. സംഭവ ദിവസം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ പ്രതി തട്ടികൊണ്ടു പോവുകയാണുണ്ടായത്. തുടര്‍ന്ന് റയില്‍വേസ്റ്റേഷനടുത്തുള്ള ലോഡ്ജിലും വടുതലയിലെ വാടക വീട്ടിലും വെച്ച് നിരവധി തവണ ബലാല്‍സംഗം ചെയ്തു എന്നാരോപിച്ച് കൊരട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇരയ്ക്ക് മതിയായ നഷ്ട്പരിഹാരം നല്‍കുന്നതിനായി തൃശ്ശൂര്‍ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് കോടതി പ്രത്യേകം ഉത്തരവ് നല്‍കിയിട്ടുണ്ട്.

പ്രോസിക്യൂഷനുവേണ്ടി പോസ്‌കോ കോടതി സ്‌പെഷ്യല്‍ പ്രോസിക്യട്ടര്‍ പയസ് മാത്യു ഹാജരായി. 19 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button