തിരുവനന്തപുരം: തുലാവര്‍ഷം അടുത്ത ആഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തുലാവര്‍ഷം കഴിഞ്ഞ ആഴ്ച തന്നെ സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തിത്ലി ചുഴലിക്കാറ്റായി മാറിയത് തുലാവര്‍ഷത്തിന്റെ വരവ് വൈകിപ്പിക്കാനിടയാക്കി.
അതേസമയം തുലാവര്‍ഷമെത്തും മുന്‍പേ ഈ മാസം സംസ്ഥാനത്ത് പെയ്തത് 41 ശതമാനം അധിക മഴയാണ്. 227 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. തുലാവര്‍ഷം എത്തും മുന്‍പു തന്നെ മികച്ച മഴ ലഭിച്ചതോടെ ഒരു വര്‍ഷത്തില്‍ കേരളത്തിനു കിട്ടേണ്ട ആകെ മഴയേക്കാള്‍ 12 ശതമാനം അധിക മഴയും ഇതിനോടകം ലഭിച്ചു കഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments