തിരുവനന്തപുരം: അയ്യപ്പ ഭക്തരെ വീണ്ടും വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആചാരങ്ങൾ ചിലത് ലംഘിക്കാൻ വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇടത് മുന്നണിയുടെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾക്കും ശബരിമലയിൽ പോകാൻ അവകാശമുണ്ടെന്നാണ് സർക്കാർ നിലപാട്. ആചാരങ്ങൾ ചിലത് ലംഘിക്കാൻ വേണ്ടിയുള്ളതാണ്.
എക്കാലത്തും സാമൂഹ്യ പരിഷ്കരണങ്ങൾക്കെതിരെ ശക്തമായ എതിർപ്പുണ്ടായിരുന്നെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.ശബരിമല യുവതി പ്രവേശനത്തിൽ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെയും വ്യക്തമാക്കിയിരുന്നു. നിയമ നിർമ്മാണം നടത്തില്ല. ശബരിമലയിലെത്തുന്ന വിശ്വാസികൾക്ക് സംരക്ഷണമൊരുക്കും. പുനഃപരിശോധന ഹർജി വേണോയെന്ന് ദേവസ്വം ബോർഡിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Post Your Comments