പത്തനംതിട്ട: അഞ്ചോ ആറോ അഴിഞ്ഞാട്ടക്കാരികൾക്കു വേണ്ടി ഭക്തരായ കോടിക്കണക്കിനു ആളുകളെ തല്ലിച്ചതക്കുന്നതാണോ മര്യാദ. കോടതി വിധി വന്നാലും അതിനു സാവകാശമില്ലേ? ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്താനായി ദേവസ്വം മന്ത്രി യുവതികളെ സന്നിധാനത്തേക്ക് അവലോകന യോഗത്തിന് വിളിച്ചു വരുത്തിയത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും പിസി ജോർജ്ജ് പറഞ്ഞു.
അയ്യപ്പൻ എന്നത് ഒരു അന്ധവിശ്വാസമാണെന്നു വരുത്തി തീർക്കാനുള്ള തത്രപ്പാടിലാണ് നിരീശ്വര വാദികളായ കമ്യൂണിസ്റ്റുകാർ ചെയ്യുന്നത് എന്നും പിസി ജോർജ്ജ് നിലയ്ക്കലിൽ ചാനലിനോട് പറഞ്ഞു.
Post Your Comments