Latest NewsKerala

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം

ചാനലിന്‍റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും

പത്തനംതിട്ട: നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം. റിപ്പബ്ലിക് ചാനലിന്‍റെ വനിതാ മാധ്യമ പ്രവര്‍ത്തകയെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ചാനലിന്‍റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. അതേസമയം ശബരിമലയിലേയ്ക്ക് സ്ത്രീകൾ കടക്കുന്നത് തടയുന്ന സമരപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. സ്ത്രീകളുൾപ്പടെയുള്ള എല്ലാ സമരക്കാരെയുമാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. രാവിലെ മുതൽ ഇവിടേയ്ക്കെത്തിയ എല്ലാ സ്ത്രീകളെയും പ്രായപരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവർ കടത്തി വിട്ടത്. ഇത്തരത്തിൽ ശബരിമലയിലേയ്ക്ക് സ്ത്രീകളെത്തുന്നത് തടയുന്നവരെയാണ് കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button