Latest NewsKerala

ശബരിമലയിൽ കയറാതെ ലിബി മടങ്ങി; പൊലീസ് സുരക്ഷ നൽകിയില്ലെന്നും സർക്കാരിനെതിരെ കേസ് കൊടുക്കുമെന്നും യുവതി

സുപ്രീംകോടതി വിധി മുൻ നിർത്തി പൊലീസ് സംരക്ഷണം ഒരുക്കുമെന്നാണ് കരുതിയത്

പമ്പ: ശബരിമല കയറാൻ എത്തിയ ലിബി ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൊലീസും സർക്കാരും പരാജയപ്പെട്ടെന്നും വിഷയത്തിൽ സർക്കാരിനെതിരെ കേസ് കൊടുക്കുമെന്നും ലിബി പറഞ്ഞു. സുപ്രീംകോടതി വിധി മുൻ നിർത്തി പൊലീസ് സംരക്ഷണം ഒരുക്കുമെന്നാണ് കരുതിയത്. എന്നാൽ സുരക്ഷയൊരുക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ചങ്ങനാശേരിയിൽ വെച്ചും പത്തനംതിട്ട സ്റ്റാന്റിൽ വെച്ചും ആളുകൾ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംരക്ഷണം നൽകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് പൊലീസ് വാക്ക് മാറ്റുകയായിരുന്നുവെന്നും ലിബി വ്യക്തമാക്കി.

മറ്റു മൂന്നുപേരോടൊപ്പമാണ് ലിബി മല കയറാൻ എത്തിയത്. ശബരിമലയിൽ പോകാൻ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല. കേരളത്തിന്റെ ചരിത്രത്തിൽപോലും ഇതുവരെ ഉണ്ടാകാത്ത തരത്തിൽ രണ്ട് കുടുംബങ്ങളുടെ താത്‌പര്യ സംരക്ഷണാർത്ഥം ഒരു സുപ്രീം കോടതിവിധിക്കെതിരെ വർ​ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി അക്രമം നടത്തുന്ന സാഹചര്യത്തിലാണ് തന്റെ തീരുമാനമെന്നും ലിബി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button