KeralaLatest News

മണ്ണിടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കെട്ടിടത്തിന്റെ പൈലിംഗ് വര്‍ക്ക് നടക്കുന്നതിനിടെ

തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ബാലരാമപുരം സ്വദേശി ജയനാണ് മരിച്ചത്. തിരുവനന്തപുരം മണ്ണന്തലയിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പൈലിംഗ് വര്‍ക്ക് നടക്കുന്നതിനിടെ തൊഴിലാളിയായ ജയന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനമാണ് അപകടത്തിന് വഴിവച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മണ്ണന്തല മന്നാംകോണത്ത് സാന്‍റോയല്‍ ബില്‍ഡേഴ്സിന്റെ പുതിയ ഫ്ളാറ്റ് നിര്‍മ്മാണത്തിനിടെയാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button