യുവതികൾ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന പ്രചാരണങ്ങൾ തള്ളി തന്ത്രി കണ്ഠര് രാജീവര്. അമ്പലം അടച്ചിടുന്നത് ആചാരങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. മാസത്തിൽ അഞ്ച് ദിവസം നട തുറന്ന് പൂജ നടത്തുന്നത് ഇവിടുത്തെ ആചാരത്തിന്റെ ഭാഗമാണ്.
അത് മുടക്കാനോ ക്ഷേത്രം അടച്ചിടാനോ സാധിക്കില്ലെന്ന് കണ്ഠര് രാജീവര് മനോരമ ന്യൂസിനോട് ആണ് പറഞ്ഞത് . നേരത്തെ മനോരമ ന്യൂസ് തന്നെയാണ് അമ്പലം അടച്ചിടുമെന്ന വാർത്ത ആദ്യമായി കൊടുത്തതും.
Post Your Comments