ഗാസ സിറ്റി: പാലസ്തീനിലെ ഗാസ സിറ്റിയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം.
ആക്രമണത്തില്‍ ഒരു ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാജി അഹമ്മദ് അല്സനീന്(25)ആണ് കൊല്ലപ്പെട്ടതെന്ന് പാലസ്തീന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പരുക്കേറ്റവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. മധ്യഗാസയിലെ ദാര്അല്ബലാഹിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു ഇവര്‍ക്ക് നേരെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ആക്രമണങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഹമാസനിനെന്നാണ് ഇസ്രയേല്‍ വാദിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഹമാസ് തള്ളി.
Post Your Comments