KeralaLatest News

കരളിനെ തകര്‍ക്കും ഈ വേദനസംഹാരികള്‍

തലവേദനയെന്നോ വയറുവേദനയെന്നോയില്ല എന്തെങ്കിലും നിസ്സാരവേദനകള്‍ തോന്നുമ്പോള്‍ വേദനസംഹാരികള്‍ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാല്‍ ഇത് മാരകമായ പലരോഗങ്ങള്‍ക്കും വഴിതെളിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അസെറ്റാമിനോഫെന്‍( Acetaminophen )എന്ന വേദനസംഹാരിയാണ് കരളിന്റെ ആരോഗ്യത്തിനു അതീവദോഷകരമാണെന്നു കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്ന് ശരീരത്തിലെത്തിയാല്‍ അത് സിസ്സ്‌റ്റൈന്‍(Cysteine ) എന്ന അമിനോ ആസിഡുകളുമായി ചേര്‍ന്ന് മറ്റൊരു രാസപ്രവര്‍ത്തനം ഉണ്ടാകുന്നുണ്ട്. ഇതാണ് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. രാസപ്രവര്‍ത്തനം നടക്കുന്നതോടെ വേദനസംഹാരി വിഷാംശമുള്ളതാകുന്നു. ഇത് മനുഷ്യശരീരത്തില്‍ ഊര്‍ജ്ജമെത്തിക്കുന്ന മൈറ്റോകോണ്‍ഡ്രിയ (Mitochondria)യുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു.

സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ജേര്‍ണല്‍ ഓഫ് മോളിക്കുലാര്‍ ആന്‍ഡ് സെല്ലുലാര്‍ പ്രോടിയോമിക്‌സില്‍ ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button