Latest NewsKerala

ശബരിമല വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരം: കടകംപള്ളി സുരേന്ദ്രന്‍

ഈ മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

പന്തളം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയിട്ടുണ്ട്, സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഈ മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിര്‍ദേശിച്ചു. സന്നിധാനത്ത് ചേര്‍ന്ന അവലോകനയോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. അതേസമയം യോഗത്തില്‍ യുവതികളായ പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും എത്തിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button