കോസ്റ്റ് ഗാർഡിൽ അവസരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുക. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കേരളമുള്‍പ്പെടുന്ന വെസ്റ്റേണ്‍ സോണില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം. എഴുത്തുപരീക്ഷയെഴുതാന്‍ ക്ഷണിക്കപെട്ടവർ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന രേഖകള്‍ നിർബന്ധമായും കൊണ്ടുവരണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക 2019 മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തുകയും . ഇവര്‍ക്കുള്ള പരിശീലനം 2019 ഏപ്രിലില്‍ ആരംഭിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക :joinindiancoastguard
അവസാന തീയതി :ഒക്ടോബര്‍ 29
അഡ്മിറ്റ് കാർഡ് : നവംബര്‍ 8-15 തീയതിക്കുള്ളില്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം
Post Your Comments