KeralaLatest News

ബൈക്കിലെത്തി മാല പൊട്ടിക്കല്‍: സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാന്നാര്‍ പോലീസ് വിജിത്തിനെ പിടി കൂടിയത്

മാന്നാര്‍: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. തിരുവല്ല കോയിപ്രം കുന്നത്തുംകര കാഞ്ഞിരംനില്‍ക്കുന്നതില്‍ വിജിത്തിനെയാണു (28) പൊലീസ് അറസ്റ്റ് ചെയ്തത. ഇയാള്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിളാണ്.
ചെന്നിത്തല കല്ലുമ്മൂട് കാട്ടില്‍ മുക്കില്‍് ഓഗസ്റ്റ് 28നാണ് സംഭവം നടന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെ റോഡിലൂടെ നടന്നു പോയിരുന്ന ചെന്നിത്തല കിഴക്കേവഴി കേശവഭവനത്തില്‍ കോമളത്തിനോട് (58) വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയ വിജിത് സമീപം ബൈക്ക് നിര്‍ത്തി അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാന്നാര്‍ പോലീസ് വിജിത്തിനെ പിടി കൂടിയത്. ഇയാള്‍ അവധിക്കു നാട്ടിലെത്തിയതായിരുന്നു. പ്രതിയെ ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമാനമായ കേസുകളില്‍ വിജിത്തിനെതിരെ കോട്ടയം ജില്ലയിലെ പാമ്പാടി സ്റ്റേഷനില്‍ ഒന്നും കറുകച്ചാല്‍ സ്റ്റേഷനില്‍ രണ്ടും കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. തിരുവല്ലയിലേയും ചെങ്ങന്നൂരിലേയും സ്വര്‍ണക്കടകളിലായിരുന്നു മോഷ്ടിച്ച ആഭരണങ്ങള്‍ വിജിത് വിറ്റിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button