തിരൂര്‍: പന്ത്രണ്ടാമതും ഡോ. കുമാരിയുടെ അമ്മത്തൊട്ടിലില്‍ പൊന്നൊമനയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പൊതുപ്രവര്‍ത്തകയായ ഡോ. കുമാരി സുകുമാരന്റെ വീടിനോടു ചേര്‍ന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. തിരൂര്‍ പൊറ്റേത്തുപടിയിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ 5 മണയിക്ക് ഭര്‍ത്താവ് ഡോ. സുകുമാരനോടൊപ്പം ഉറങ്ങുകയായിരുന്നു കുമാരി പിഞ്ചുകുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് പുറത്ത് പോയി നോക്കിയത്. അപ്പോഴാണ് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടത്. അമ്മത്തൊട്ടിലിന്റെ വാതില്‍ പൂട്ടിയതിനാല്‍ കുഞ്ഞിനെ പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.
പത്ത് വര്‍ഷം മുമ്പാണ് കുമാരി വീടിനോട് ചേര്‍ന്ന് അമ്മത്തൊട്ടില്‍ ഒരിക്കിയത്. ഇതുവരെ 12 പിഞ്ചോമനകളെയാണ് ലഭിച്ചത്. ഇതില്‍ നാലാമത്തെ പെണ്‍കുട്ടിയെയാണ് ഇന്നലെ കിട്ടിയത്. കുഞ്ഞിനെ പ്രാഥമിക പരിചരണം നല്‍കിയ ശേഷം പൊലീസിനു കൈമാറി, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
Post Your Comments