
കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി മൂന്ന് ദിവസത്തിനകം ചേരുമെന്ന് അമ്മ വക്താവും ട്രഷററുമായ ജഗദീഷ്. അമ്മ പ്രസിഡന്റിന്റെ അനുവാദത്തോടെ താന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പിനെ കുറിച്ചും അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് അദ്ദേഹം അറിയിച്ചു. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ മാപ്പ് പറഞ്ഞാല്‍ മാത്രമെ തിരിച്ചെടുക്കൂവെന്നത് സിദ്ദിഖിന്റെ മാത്രം അഭിപ്രായമാണെന്നും അമ്മയ്ക്ക് അത്തരത്തിലൊരു നിലപാടില്ലെന്നും ജഗദീഷ് വിശദീകരിച്ചു. മോഹന്‍ലാല്‍ രാജിവെക്കുമെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജഗദീഷ് പറഞ്ഞു.
Post Your Comments