മൊഗാദിഷു: സൊമാലിയയില്‍ അറുപതോളം അല്‍ഷബാബ് ഭീകരരെ വ്യോമാക്രമണത്തിലൂടെ വധിച്ച് യുഎസ് സൈന്യം. ഇതിന് മുന്‍പും സൊമാലിയയിലെ അല്‍ഷബാബ് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് സൈന്യം ശക്തമായി ആക്രമണം നടത്തിയിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൈനിക അധികൃതര്‍ അറിയിച്ചു. ഹരാര്ദെരയിലെ ഭീകരരുടെ താവളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടന്നതെന്നാണ് വിവരം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments