Latest NewsKeralaIndia

നിലയ്ക്കലിൽ വാഹനം തടഞ്ഞ മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍: സുരക്ഷ ശക്തമാക്കി

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച്‌ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.

പത്തനംതിട്ട: സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല സംരക്ഷണ സമിതി നിലയ്ക്കലില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ, വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇവിടെ നിന്ന് എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച്‌ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ വനിതാ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു.

ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ ചൊവ്വാഴ്ച രാത്രിയില്‍ നി​ല​യ്ക്ക​ലി​ല്‍ വാ​ഹ​നം ത​ട​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദമ്പ​തി​ക​ളെ മ​ര്‍​ദി​ച്ചിരുന്നു. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം(40) എന്നിവരെയാണ് സമരക്കാര്‍ തടഞ്ഞത്. ഇവരെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എത്തിയ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തളളുമുണ്ടായി.

ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പമ്പയി​ലും നി​ല​യ്ക്ക​ലി​ലു​മാ​യി കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചെ​ങ്കി​ലും രാ​ത്രി​യി​ലും വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി സ​മ​ര​ക്കാ​ര്‍ തെ​രു​വി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പമ്പ​യി​ലും സ​ന്നി​ധാ​ന​ത്തും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ നി​രോ​ധി​ച്ച്‌ പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​രു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. അ​വി​ടെ​നി​ന്ന് കെഎസ്‌ആര്‍ടിസി ബ​സു​ക​ളി​ല്‍ പമ്പ​യി​ലേ​ക്കു പോ​ക​ണം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പമ്പ​യി​ലേ​ക്കു ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button