ഹോങ്കോങ്: ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ചൈനയില്‍ യുവതിക്ക് അഞ്ച് ദിവസത്തേക്ക് തടവ്ശിക്ഷ വധിച്ചു. ഇരുപത്തിയൊന്നുകാരിയായ യാങ് കെയിലിയ്ക്ക്തിരെയാണ് നടപടി. ചൈനയിലെ ആരാധകരറെയുള്ള ഒരു ഓണ്‍ലൈന്‍ സെലിബ്രിറ്റി ആണ് കെയിലി. ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് കെയിലിക്കെതിരേ കേസെടുത്തത്.
താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയില്ലെന്ന് ആദ്യം നിലപാടെടുത്ത കെയിലി തുടര്‍ന്ന് ക്ഷമാപണത്തിന് തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയഗാനം ആലപിക്കുന്ന സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്നാണ് അധികൃതര്‍ പറഞ്ഞു. ഷീ ജിന്‍പിങ് പ്രസിഡന്റായതിനു ശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയത്.
Post Your Comments