Latest NewsKerala

വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ശബരിമല നട നാളെ തുറക്കും; സുരക്ഷ ശക്തമാക്കി പോലീസ്

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച് ഇന്ന് നടക്കും. തന്ത്രിമാര്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്

പത്തനംതിട്ട: വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ശബരിമല നട നാളെ തുറക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നാളെ നട തുറക്കുമ്പോള്‍ യുവതികള്‍ക്കും സന്നിധാനത്തെത്താം. അതിനാല്‍ തന്നെ സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടത്തും.

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച് ഇന്ന് നടക്കും. തന്ത്രിമാര്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അയ്യപ്പ സേവാസംഘവും വ്യക്തമാക്കിയിട്ടുണ്ട്. വിധി നടപ്പാക്കാന്‍ സാവകാശം, പുനഃപരിശോധനാ ഹര്‍ജി, ഓര്‍ഡിനന്‍സ് എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുതന്നെയാകും ചര്‍ച്ചയിലും ഉയരുക. ഇതില്‍ പ്രായോഗികമായത് നടപ്പാക്കാന്‍ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നും പ്രത്യേക നിര്‍ദേശം വയ്ക്കുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചു. ക്ഷണിച്ച എല്ലാവരും ചര്‍ച്ചയ്‌ക്കെത്തുമെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എത്തുമെന്ന യുവതികളുടെ പ്രഖ്യാപനം പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ വരാന്‍ സാധ്യതയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്വതന്ത്ര നിലപാടെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയെന്ന് വ്യക്തമാകുന്നതാണ് ബോര്‍ഡിന്റെ നീക്കങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button