ആലപ്പുഴ: തുലാവർഷം എത്തും മുൻപ് തന്നെ കേരളത്തിൽ 25 ശതമാനം കൂടുതൽ മഴ. ശരാശരി 133.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 167.9 മില്ലീമീറ്റർ മഴയാണ് ഈ മാസത്തിലെ ആദ്യ 14 ദിവസത്തിനുള്ളിൽ സംസ്ഥാനത്തു ലഭിച്ചത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 351 മില്ലീമീറ്റർ. ഞായർ മുതൽ ഇന്നലെ രാവിലെ വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് ആലപ്പുഴ നഗരത്തിലാണ്–61.2 മില്ലീമീറ്റർ. എറണാകുളം സൗത്തിൽ 60, ഒറ്റപ്പാലത്ത് 48.2 മില്ലീമീറ്റർ വീതവും മഴ ലഭിച്ചു.
Post Your Comments