ജറുസലം: ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനായ അക്രമിയെ വെടിവച്ചുകൊന്നു. പലസ്തീനിലെ ബധ്യ സ്വദേശിയായ ഏലിയാസ് സലേ യസിന് ആണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണ് 22കാരനായ യുവാവിനെ സൈന്യം കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് ഇസ്രയേലി സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് ഒരു യുവതിയേയും ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.
Post Your Comments