ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടന(എന്‍.എസ്.യു.ഐ) ദേശീയ അധ്യക്ഷന്‍ ഫൈറോസ് ഖാന്‍ രാജിവച്ചതിന് പിന്നാലെ കൂടൂതല്‍ നേതാക്കള്‍ക്കെതിരെ മീടു വെളിപെടുത്തല്‍ ഉണ്ടാകുമെന്ന് സൂചന.
ഫിറോസ് ഖാനിന് പിന്നാലെ കേരളത്തില്‍നിന്നുള്ള ഒരു ദേശീയ നേതാവിനെതിരെയും പരാതി ഹൈക്കമാന്‍ഡിന് ലഭിച്ചു എന്ന സൂചനയുണ്ട്.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു me too വെളിപ്പെടുത്തലുണ്ടാകുമെന്ന ആശങ്ക എന്‍ എസ് യു ദേശീയ നേതൃത്വത്തിന് ഉണ്ട്.
രാജിവച്ച ദേശീയ പ്രസിഡന്റുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് പറയുന്ന ഇയാള്‍ പാലക്കാട് ജില്ലയിലെ കെ എസ് യു പ്രവര്‍ത്തകയെ ഫോണ്‍ വഴിയും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിക്കുകയും,
അപകടത്തില്‍ കാലില്‍ പ്ലാസ്റ്ററിട്ട് വിശ്രമിക്കുകയായിരുന്ന വനിതാ പ്രവര്‍ത്തകയെ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പ്രധാന ആരോപണം.
രാഷ്ട്രീയ രംഗത്തുള്ള ഇയാളുടെ സ്വാധീനം ഉപയോഗിച്ച് നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് മാസങ്ങള്‍ക്ക് മുന്നേ കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയില്‍ ആരോപണമുണ്ടായിരുന്നു.
എ ഗ്രൂപ്പിന്റെ പ്രധാനികളാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്ന ആരോപണവും ശക്തമാണ്. ഇടുക്കിയിലും കൊല്ലത്തും അടക്കം ഇയാള്‍ക്കെതിരെ സമാനമായ ആരോപണം പലരും ചൂണ്ടിക്കാട്ടിയിരുന്നു.
പാലക്കാട് സ്വദേശിനിയുടെ പരാതി പാര്‍ട്ടി ഘടകത്തിലെത്താതിരിക്കാന്‍ ഒരു യുവ MLA ഉള്‍പ്പെടെ ഉള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. തൃശൂര്‍ സ്വദേശിയായ കെഎസ്സ്യു സംസ്ഥാന നേതാവിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
ദേശീയ നേതാവിനെതിരെ അന്വേഷണവും നടപടിയും ഉണ്ടാകണമെന്നാണ് കെഎസ്സ്യു പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
ജമ്മുകശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനേതാവാണ് ഫൈറോസ് ഖാനെതിരെ എന്‍.എസ്.യു പ്രവര്‍ത്തകയായ യുവതിയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി മൂന്നംഗ അന്വേഷണക്കമ്മീഷനെ നിയമിച്ചിരുന്നു.
ഛത്തീസ്ഗഡില്‍ നിന്നുള്ള യുവതി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലും ഫൈറോസിനെതിരേ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് മൂന്നംഗ അന്വേഷണ കമ്മിഷനെ പരാതി അന്വഷിക്കാന്‍ ഏര്‍പ്പെടുത്തുകയും കുറ്റക്കാരന്‍ എന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് കഴിയും വരെ ഫിറോസ് ഖാന്‍ സമയം നീട്ടി ചോദിക്കുകയും രാഹുല്‍ ഗാന്ധി അത് അംഗീകരിക്കുകയുമായിരുന്നു.
ഫൈറോസ് ഖാന്റെ സ്ഥാനം തെറിച്ചതിന് പിന്നാലെ വീണ്ടും മീടൂ ക്യാമ്പയിന്‍ എന്‍.എസ് യു വിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്
Post Your Comments