Latest NewsKuwaitGulf

കുവൈറ്റിൽ പൊടിക്കാറ്റും മഴയും; ജാഗൃത പാലിക്കണമെന്ന് അധികൃതർ

പൊടിക്കാറ്റ്‌ ദൂരക്കാഴ്‌ച കുറച്ചതോടെ ഗതാഗതം മന്ദഗതിയിലായി

ദോഹ: ഖത്തറിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന വസ്‌മി ഋതുവിന്റെ വരവറിയിച്ച്‌ ഇന്നലെ സന്ധ്യയോടെ പ്രകൃതിയാകെ മാറി മറിഞ്ഞു. ഉച്ചവരെ പ്രസന്നമായിരുന്ന കാലാവസ്‌ഥ സന്ധ്യയോടെ അടിമുടി മാറി. ആകാശം ആകെ മേഘാവൃതമായി. അധികം മുഴക്കമില്ലാതെ ഇടിമിന്നലുകൾ പുളഞ്ഞു. ഒപ്പം ഖത്തറിലെ എല്ലായിടത്തും പൊടിനിറച്ച്‌ കനത്തകാറ്റുമെത്തി.

വാഹനസഞ്ചാരികളാണു പ്രകൃതിയുടെ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിൽ ആകെ വലഞ്ഞത്‌. പൊടിക്കാറ്റ്‌ ദൂരക്കാഴ്‌ച കുറച്ചതോടെ ഗതാഗതം മന്ദഗതിയിലായി. കാറ്റിനെ പിൻപറ്റി ഉം അൽ അമദ്‌ മുതൽ അൽ ഷമാൽ വരെ കനത്തമഴയുണ്ടായതോടെ 50 മീറ്റർ മുന്നിലുള്ള വാഹനംപോലും കാണാനാവാത്ത അവസ്‌ഥയായി. കാറ്റും മഴമേഘങ്ങളും ദോഹ മേഖല ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്‌ഥാവിഭാഗം അറിയിച്ചതോടെ നഗരത്തിൽ വാഹനമോടിക്കുന്നവർക്കു മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തി. ദോഹയിലും പരിസരത്തും കനത്തമഴ പെയ്‌തേക്കാമെന്നതിനാൽ ശ്രദ്ധിക്കണമെന്നായിരുന്നു മുന്നറിയിപ്പ്‌.

ഇതോടെ സിവിൽ ഡിഫൻസും അൽഫാസയും ജാഗ്രതയിലായി. മദീന ഖലീഫ, അബു ഹമൂർ, മിസൈമീർ, അൽ വക്ര, ബർവ സിറ്റി തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം കനത്ത പൊടിക്കാറ്റാണ്‌ വീശിയത്‌. വടക്കൻ പ്രദേശങ്ങളിലുള്ളവർ മഴയുടേയും ദോഹ നഗരത്തിലുള്ളവർ പൊടിമൂടിയ അന്തരീക്ഷത്തിന്റേയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. വസ്‌മി ഋതുവിന്റ വരവറിയിച്ച്‌ 17 മുതൽ 19 വരെ സാമാന്യം നല്ല മഴ പെയ്യുമെന്നായിരുന്നു കഴിഞ്ഞദിവസം കാലാവസ്‌ഥാ നിരീക്ഷണവിഭാഗം അറിയിച്ചത്‌. എന്നാൽ വടക്കൻ മേഖലയിൽ മഴ രണ്ടുനാൾ മുന്നേ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button