Latest NewsTechnology

അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം, പുതിയ സൗകര്യമൊരുക്കി മെസഞ്ചര്‍

മെസഞ്ചറിലൂടെ അയച്ച സന്ദശങ്ങളും വീഡിയോകളുമെല്ലാം സ്വീകര്‍ത്താനിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാുളള സൗകര്യം ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭയമാകുമെന്ന് ഫേസ്ബുക്ക്‌ . സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പലര്‍ക്കുമയച്ച സന്ദേശങ്ങള്‍, പിന്നീട് അവരുടെ ഇന്‍ബോക്‌സില്‍ നിന്നു നീക്കിയിട്ടുണ്ടെന്ന ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എല്ലാ ഫേസ്ബുക്ക്‌ ഉപയോക്താക്കള്‍ക്കും ലഭ്യമല്ലാത്ത ഈ സൗകര്യം കമ്പനിയിലെ ഉന്നതര്‍ മാത്രം ഉപയോഗിക്കുന്നതു വഞ്ചനയാണെന്നായിരുന്നു ആക്ഷേപം. ഇതേതുടര്‍ന്നാണ് എല്ലാവര്‍ക്കും മെസഞ്ചറില്‍ ‘അണ്‍സെന്‍ഡ്’ സൗകര്യം നല്‍കാന്‍ തീരുമാനിച്ചത്.

ഇരുന്നൂറു കോടിയിലേറെ വരുന്ന ഫേസ്ബുക്ക്‌ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരുടെയും സ്വകാര്യ വിവരങ്ങള്‍, അനധികൃതമായി ആര്‍ക്കും ലഭിച്ചേക്കാമെന്നു കമ്പനി. സെര്‍ച് ടൂളില്‍ ഫോണ്‍ നമ്പരോ ഇമെയില്‍ വിലാസമോ നല്‍കി മറ്റുള്ളവരെ ‘കണ്ടെത്താനുള്ള’ സൗകര്യം നിര്‍ത്തലാക്കിയതായും ഫെയ്‌സ്ബുക് അറിയിച്ചു. ഈ സൗകര്യം പലരും ദുരുപയോഗം ചെയ്യുന്നതായി മനസ്സിലാക്കിയ സാഹചര്യത്തിലാണു ഇങ്ങനെ ഒരു തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button