Latest NewsLife Style

ഹൃദായഘാതം ഒഴിവാക്കാന്‍ സെക്സ് ഒരു ദിവ്യഔഷധമെന്ന്‌ പഠനം

സുരക്ഷിതമായ ലെെംഗീക ബന്ധം ശരീരത്തിനും മനസിനും ആരോഗ്യദായകമാണ്. സെക്സ് ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല പല വിധത്തിലുളള ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഉത് കണ്ഠ ഒഴിവാക്കി മനസിനെ ഉന്‍മേഷവത്താക്കി നിര്‍ത്തുമെന്ന് പല പഠനങ്ങളു വെളിപ്പെടുത്തുന്നു.

ഇതോടൊപ്പം തന്നെ ശാസ്ത്രമേഖല പുതിയൊരു കണ്ടുപിടിത്തവും നടത്തിയിരിക്കുന്നു. ഹൃദയാഘാതത്തെ തടയുന്നതിന് സെക്സിന് കഴിയുമെന്നാണ് കണ്ടെത്തല്‍. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയോ സുരക്ഷിതമായ ലെെംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹൃദയഘാതമെന്ന അസുഖം പിടികൂടാനുളള സാധ്യത വളരെ കുറവാണെന്ന് ഈ മേഖലയില്‍ ഉളള പഠനങ്ങള്‍ പറയുന്നു. 16 വര്‍ഷങ്ങളായി 40 നും 70 നും വയസിനിടയില്‍ ഉളള 1165 ഒാളം പുരുഷന്‍മാരില്‍ നടത്തിയ പഠനത്തില്‍ ഇത്തരത്തില്‍ ലെംഗീകത കൂടുതല്‍ ആസ്വദിച്ചവരില്‍ ഹൃദായാഘാത സാധ്യത നന്നെ കുറവായാണ് കാണപ്പെട്ടതെന്ന് സര്‍വ്വെ ശരിവെക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button