ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വിദേശ കമ്പനി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ടെക്നോളജി കമ്പനിയായ സ്‌കൈ ലൈന്‍ പാര്‍ട്ട്‌ണേഴ്സാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തു വിട്ടത്. ജെതിന്‍ ജോണ്‍സ്, ലോറന്റ് സെബാട്ടി എന്നിവര്‍ ചേര്‍ന്നാണ് ആഗോള തലത്തില്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത കര്‍ഷകര്‍ക്കു വേണ്ടി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇന്ത്യന്‍ കര്‍ഷകര്‍ക്കാണ് ഇത് ഏറ്റവുമധികം ഗുണം ചെയ്യുക.
ലോകത്തിലെ വിവിധ മേഖലകളിലെ കമ്പോളത്തിന് വാണിജ്യപരവും ലാഭകരവുമായി സഹായകമാകുന്ന ഇന്‍ഷുറന്‍സ് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി മേധാവികള്‍ അറിയിച്ചു.
ലണ്ടന്‍ മേയറുടെ കൂടി പിന്തുണയോടെ ഇന്ത്യയില്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഇന്ത്യയും ബ്രിട്ടണുമായുള്ള വിശാലമായ സാമ്പത്തിക ഇടപാടില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്നും സ്‌കൈ ലൈന്‍ പാര്‍ട്ട്ണേഴ്സ് പറഞ്ഞു.
Post Your Comments