Latest NewsKerala

ഓട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തി

തിരൂര്‍ : ഓട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തി .പറവണ്ണയിൽ ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ (40) ആണ് മരിച്ചത്. യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടു.

ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാൽ യാസീൻ ട്രിപ്പ് പോകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു.

ആദത്തിന് ഇയാൾ നിരവധി രാഷ്ട്രീയ സംഘർഷ കേസുകളിൽ പ്രതിയാണ്. യാസീനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകർത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. ഓട്ടോ തകർക്കുന്നതിനിടെ ഇയാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. യാസീനെ നാട്ടുകാർ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും നാല് മക്കളുമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button